Wednesday, October 8, 2008

ചില്ലയും ചിറകും

എന്നിലേക്കുള്ള നിന്റെ ചിറകൊതുക്കലുകളെ
പ്രണയമെന്നമൂന്നക്ഷരത്തില്‍ ഒതുക്കരുതെന്ന്!
പടര്‍ന്നങ്ങനെകിടക്കട്ടെയെന്ന്കടലുപോലെ
കരകവിഞ്ഞ്ആകാശം പോലെ നിറഞ്ഞുപരന്ന്
എന്നെ അറിയണമെന്ന്.എന്റെ പക്ഷീ,
നിന്റെ ചിറകിന്റെ തളര്‍ച്ചയാണ് ഞാന്‍.
നീ താണ്ടിയ വഴികളാണ് ഞാന്‍.
നമുക്കിടയിലെ ഏതു ദൂരമാണ് അനന്തത?
ഏതു വഴിയാണ് പ്രണയം?
ഏതു ശബ്ദമാണ് നീ?
ഉരുകിയൊലിച്ചു തീരുന്നത്ഏതേതു ശരീരം?
അളന്നുതീര്‍ക്കേണ്ടത് എത്ര കാലം?

നനഞ്ഞു കുതിര്‍ന്ന എന്റെ തപസ്സുകളിലോ
നിന്റെ ചിറകിന്റെ കിതപ്പുകളിലോ
എനിക്കും നിനക്കും ഇടയ്ക്ക്എവിടെയാണു നാം?
നമുക്ക്കാലിടറിയതാണെന്ന് കരുതി
ചോരപൊടിഞ്ഞതാണെന്നു കരുതി
കരുതലോടെ തമ്മില്‍ ഉള്ളംകാലിലെമുറിവുകള്‍
മുത്തിയമര്‍ത്തുകയായിരുന്നുഅനിവാര്യമായ വിഡ്ഡിത്തം.
ഒതുക്കാന്‍ കഴിയാത്തവേദനയല്ലെ,ഉണങ്ങിയാല്‍
ഇല്ലാതാവുന്നമുറിവുകളല്ലെകൊതിപ്പിക്കുന്ന
ഈ തളര്‍ച്ചതന്നെയല്ലെ നാം?
ഒരായിരം ആകാശങ്ങള്‍ ഉണ്ട്
ഇനിയുംനിനക്കു മടുത്തു തിരിച്ചു
വരാന്‍എനിക്ക് കൈകള്‍ വിരിച്ചു നില്‍ക്കാന്‍.

No comments: